Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increased

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം.

നി​ല​വി​ൽ 36 വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി. എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 45 വ​യ​സു​വ​രെ പ​രീ​ക്ഷ​യെ​ഴു​താം. നി​ല​വി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 39 വ​യ​സ് വ​രെ അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഇ​നി 43 വ​യ​സ് വ​രെ ഇ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വും.

പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

മോ​ഡ​ൽ പ്രീ ​സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 18 മോ​​​​ഡ​​​​ൽ പ്രീ ​സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഓ​​​​ണ​​​​റേ​​​​റി​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ടീ​​​​ച്ച​​​​ർ​​​​മാ​​​​ർ​​​​ക്ക് 13,000 രൂ​​​​പ​​​​യാ​​​​യും ആ​​​​യ, ഹെ​​​​ൽ​​​​പ​​​​ർ​​​​ക്ക് 9,000 രൂ​​​​പ​​​​യു​​​​മായാ​​​​ണ് പ്ര​​​​തി​​​​മാ​​​​സം ഓ​​​​ണ​​​​റേ​​​​റി​​​​യം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ർ ന​​​​ട​​​​ത്തി​​​​പ്പി​​​​ന് ഒ​​​​രു ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ത​​​​സ്തി​​​​ക നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കോ​​​​ഴി​​​​ക്കോ​​​​ട് സ്ഥാ​​​​പി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ർ​​​​ഗ​​​​ൻ ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍റെ ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു. പ്ര​​​​ഫ​​​​സ​​​​ർ- 14, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ-7, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ-39 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

മ​​​​ല​​​​പ്പു​​​​റം വേ​​​​ങ്ങ​​​​ര ഉ​​​​പ​​​​ജി​​​​ല്ല​​​​യി​​​​ലെ കാ​​​​രാ​​​​ത്തോ​​​​ട് പി​​​​എം​​​​എ​​​​സ്എ​​​​എം​​​​ യു​​​​പി സ്കൂ​​​​ളി​​​​ൽ 2022-23 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ജൂ​​​​നി​​​​യ​​​​ർ അ​​​​റ​​​​ബി​​​​ക് ഫു​​​​ൾ​​​​ടൈം ത​​​​സ്തി​​​​ക-1, ജൂ​​​​നി​​​​യ​​​​ർ സം​​​​സ്കൃ​​​​തം പാ​​​​ർ​​​​ട്ട് ടൈം ​​​​ത​​​​സ്തി​​​​ക-1 എ​​​​ന്നീ അ​​​​ധി​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Kerala

ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്നു; പ്ര​ഖ്യാ​പ​നം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന. 200 രൂ​പ വ​ർ​ധി​പ്പി​ച്ച് 1800 രൂ​പ​യാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദ്ദേ​ശം ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ത​ന്നെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തോ​ടൊ​പ്പം ഒ​രു മാ​സ​ത്തെ കു​ടി​ശി​ക ന​ൽ​കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പെ​ൻ​ഷ​ൻ ഘ​ട്ടം ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച് 2500 രൂ​പ​യാ​ക്കു​മെ​ന്ന​ത് ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്താ​ണ് പെ​ൻ​ഷ​ൻ 1600 രൂ​പ​യാ​ക്കി​യ​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പി​ന്നീ​ട് വ​ര്‍​ധ​ന​വൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Latest News

Up